സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD)യിൽ പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. മാസ്റ്റർ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് 22 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
യോഗ്യത
- എം.കോം അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) യോഗ്യത വേണം.
- കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
- ബുക്ക് കീപ്പിങ്, അക്കൗണ്ടുകൾ തയ്യാറാക്കൽ, പരിപാലനം, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് സോഴ്സിങ് തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന.
- എംഎസ് എക്സൽ, ടാലി, അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യം അഭികാമ്യമാണ്.
പ്രായപരിധി
2026 ഓഗസ്റ്റ് ഒന്നിന് അപേക്ഷകന്റെ പ്രായം 35 വയസ് കവിയരുത്.
ശമ്പളം
പ്രതിമാസം 23,000 മുതൽ 27,000 രൂപ വരെ ശമ്പളം ലഭിക്കും. യോഗ്യതയും പ്രസക്തമായ പ്രവൃത്തിപരിചയവും പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. ഇതോടൊപ്പം വിശദമായ സിവിയും സമർപ്പിക്കണം. അപേക്ഷിക്കുന്ന തസ്തിക ഇമെയിലിന്റെ Subjectലും Mail Matterലും വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതയും മറ്റ് നിബന്ധനകളും വിശദമായി പരിശോധിക്കണം. അപൂർണമായ അപേക്ഷകളും വിശദമായ സിവി ഇല്ലാത്ത അപേക്ഷകളും പരിഗണിക്കില്ല.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 22, 2026 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Recruitment-Project-Executive.pdf
