8
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രവണതകൾ ആവേശകരമായി മുന്നേറുന്നതിനിടെ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ വീട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചു. വിജയ്‌യുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർയെ ബന്ധുക്കൾ ചേർത്ത് പിടിച്ച് സന്തോഷം പങ്കിട്ടു.
ആദ്യഘട്ട ഫല സൂചനകൾ അനുകൂലമായി മാറുന്ന സാഹചര്യത്തിലാണ് കുടുംബാംഗങ്ങളും അനുയായികളും ആവേശത്തിൽ മുഴുകിയത്. വീട്ടുമുറ്റത്ത് ആഘോഷാന്തരീക്ഷം നിറഞ്ഞുനിൽക്കുകയാണ്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിലെ പ്രവണതകൾ അനുകൂലമായി തുടർന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.

