Home Keralaതവനൂരിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ; വി.എസ്. ജോയ്‌ക്ക് അഭിനന്ദനം

തവനൂരിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ; വി.എസ്. ജോയ്‌ക്ക് അഭിനന്ദനം

ജനവിധി അംഗീകരിച്ച് പ്രതികരണം; കൂടുതൽ കരുത്തോടെ ജനങ്ങളോടൊപ്പം തുടരുമെന്ന് ജലീൽ

by news_desk1
0 comments

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.ടി. ജലീൽ. യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി പ്രസിഡന്റുമായ വി.എസ്. ജോയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി ജലീൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ തന്റെ പ്രതികരണം അറിയിച്ചത്. “ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയ്‌ക്ക് അഭിനന്ദനങ്ങൾ. തവനൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങളോടൊപ്പം തുടരും” എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ തവനൂരിൽ ജലീലിന് അനുകൂല സാഹചര്യം ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവന്നത്. ബൂത്തുതല കണക്കുകൾ പ്രകാരം ഭൂരിപക്ഷം കുറയുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ പ്രാദേശിക ഘടകങ്ങളും യുഡിഎഫ് സ്ഥാനാർത്ഥിയായ വി.എസ്. ജോയ്‌ക്ക് അനുകൂലമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

You may also like