Home Keralaതലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; സിസിടിവിയിൽ കുടുങ്ങി, മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

തലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; സിസിടിവിയിൽ കുടുങ്ങി, മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

by news_desk1
0 comments

തലശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാനും വേഗത്തിൽ പിടികൂടാനും പൊലീസിന് സഹായമായത്.

കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെയാണ് മസ്ജിദിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഭണ്ഡാരത്തിൽ നിന്ന് 10,000 രൂപയാണ് പ്രതി കവർന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണം നടത്തിയത് കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പള്ളൂർ ഭാഗത്തുനിന്ന് ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് സൈഫുദ്ദീനെന്ന് പൊലീസ് അറിയിച്ചു.

You may also like