Home Sportsപ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്; ഹൈദരാബാദിന് വൻ തിരിച്ചടി, ആർസിബിക്കും ആശങ്ക

പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്; ഹൈദരാബാദിന് വൻ തിരിച്ചടി, ആർസിബിക്കും ആശങ്ക

by news_desk
0 comments

അഹമ്മദാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തോടെ ഐപിഎൽ പ്ലേ ഓഫ് ഏകദേശം ഉറപ്പാക്കി ഗുജറാത്ത് ടൈറ്റൻസ്. ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ 82 റൺസിനാണ് ശുഭ്മൻ ഗില്ലും സംഘവും ഹൈദരാബാദിനെ തകർത്തത്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടിയ ഗുജറാത്ത്, ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും പ്ലേ ഓഫ് സാധ്യത 94.9 ശതമാനമായി ഉയർത്തുകയും ചെയ്തു.

ഗുജറാത്തിന്റെ ഈ വിജയം മറ്റ് ടീമുകളുടെ പ്ലേ ഓഫ് കണക്കുകൂട്ടലുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത നേരിയ തോതിൽ ഇടിഞ്ഞു. ഗുജറാത്തിന്റെ വിജയത്തിന് മുൻപ് 80.1 ശതമാനമുണ്ടായിരുന്ന ആർസിബിയുടെ സാധ്യത ഇപ്പോൾ 79.7 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. തോൽവിയോടെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സാധ്യതകൾക്കും മങ്ങലേറ്റു. 80 ശതമാനമുണ്ടായിരുന്ന അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോൾ 65.7 ശതമാനമായി കൂപ്പുകുത്തി.

അതേസമയം, ഹൈദരാബാദിന്റെ പരാജയം പഞ്ചാബ് കിങ്‌സിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും നേരിയ ആശ്വാസം നൽകുന്നുണ്ട്. പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത 62.7 ശതമാനമായും ചെന്നൈയുടേത് 42.8 ശതമാനമായും ഉയർന്നു. ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനും ഗുജറാത്തിന്റെ വിജയം നേട്ടമായിട്ടുണ്ട്. എന്നാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഗുജറാത്തിന്റെ വിജയം തിരിച്ചടിയായി. പ്ലേ ഓഫിലെത്താൻ വെറും 1.2 ശതമാനം മാത്രം സാങ്കേതിക സാധ്യതയുള്ള ഡൽഹിയുടെ നിലയിൽ മാറ്റമില്ല. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ കൂടി വിജയിച്ച് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിക്കാനായിരിക്കും ഇനി ഗുജറാത്തിന്റെ ശ്രമം.

WhatsApp Image 2026 05 13 at 10.38.04 AM

You may also like