Home Top Storiesകേരളത്തിന് പുതിയ മുഖ്യമന്ത്രി; വി ഡി സതീശൻ അധികാരത്തിലേക്ക്

കേരളത്തിന് പുതിയ മുഖ്യമന്ത്രി; വി ഡി സതീശൻ അധികാരത്തിലേക്ക്

by news_desk1
0 comments

ദില്ലി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദിവസങ്ങളായുള്ള രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് അന്തിമ തീരുമാനം പുറത്തുവന്നത്.

ദില്ലിയിൽ നടന്ന എഐസിസി വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. എഐസിസി നിരീക്ഷകരും കേന്ദ്ര നേതൃത്വവും ചേർന്നാണ് തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനകത്ത് നീണ്ട ചർച്ചകളും കൂടിക്കാഴ്ചകളും നടന്നിരുന്നു.

യുഡിഎഫ് നിയമസഭാകക്ഷി നേതാവായും വി ഡി സതീശനെ തെരഞ്ഞെടുത്തതോടെയാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സർക്കാരിനെതിരെ ശക്തമായ നിലപാടുകളും ജനകീയ ഇടപെടലുകളും നടത്തിയ സതീശൻ ഇനി സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കും.

പുതിയ മന്ത്രിസഭയുടെ രൂപീകരണവും സത്യപ്രതിജ്ഞാ ചടങ്ങും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

You may also like