തിരുവനന്തപുരം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിനകത്ത് വീണ്ടും ഭിന്നതയുടെ സൂചന. രമേശ് ചെന്നിത്തലക്ക് തീരുമാനത്തിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ തന്റെ നിലപാട് ചെന്നിത്തല കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്തിമ തീരുമാനം പുറത്തുവന്നതിന് ശേഷം അദ്ദേഹം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, പാർട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങൾ വലുതാകാതിരിക്കാനായി കോൺഗ്രസ് നേതൃത്വം ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. പുതിയ മന്ത്രിസഭ രൂപീകരണത്തിലും വകുപ്പുവിതരണത്തിലും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമമെന്നാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ക്യാമ്പുകളിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉയരുന്നതിനിടെ പാർട്ടിയുടെ ഐക്യം നിലനിർത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

