Home Top Storiesവി ഡി സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വി ഡി സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെയും പട്ടിക അന്തിമഘട്ട ചർച്ചകളിലാണ്. ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം തുടർചർച്ചകൾ നടത്തുകയാണെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് വി ഡി സതീശന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അന്തിമമാക്കിയത്. യുഡിഎഫ് ക്യാമ്പുകളിൽ പ്രഖ്യാപനത്തിന് പിന്നാലെ ആഘോഷങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവായിരിക്കെ ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ വി ഡി സതീശൻ ഇനി സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കും.

You may also like