Home Autoഇന്ത്യൻ വിപണിയിലേക്ക് ഹോണ്ടയുടെ വമ്പൻ നീക്കം; 2028ൽ പുതിയ സബ്-കോംപാക്റ്റ് എസ്‌യുവി എത്തും

ഇന്ത്യൻ വിപണിയിലേക്ക് ഹോണ്ടയുടെ വമ്പൻ നീക്കം; 2028ൽ പുതിയ സബ്-കോംപാക്റ്റ് എസ്‌യുവി എത്തും

by news_desk1
0 comments

ഇന്ത്യൻ വാഹന വിപണിക്കായി പുതിയ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ച് ഹോണ്ട. 2028 മുതൽ ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സബ്-4 മീറ്റർ, മിഡ്‌സൈസ് വിഭാഗങ്ങളിലായി പുതിയ മോലുകൾ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ പദ്ധതി.

ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ മോഡൽ സബ്-കോംപാക്റ്റ് എസ്‌യുവിയായിരിക്കും. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങളോടായിരിക്കും പുതിയ ഹോണ്ട എസ്‌യുവിയുടെ മത്സരം.

ഇതിനൊപ്പം ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ‘ഹോണ്ട ഡിജിറ്റൽ ഇന്നൊവേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ (HDII) എന്ന പുതിയ അനുബന്ധ സ്ഥാപനവും ഹോണ്ട ആരംഭിച്ചു. ഉപഭോക്തൃ സേവനങ്ങളും പുതിയ മൊബിലിറ്റി അനുഭവങ്ങളും മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 2027 മാർച്ച് അവസാനിക്കും മുമ്പ് സ്ഥാപനം പ്രവർത്തനം ആരംഭിക്കും.

അടുത്ത തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിലവിലെ ഹൈബ്രിഡ് സംവിധാനങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിലധികം ചെലവ് കുറയ്ക്കുകയും ഇന്ധനക്ഷമത 10 ശതമാനത്തിലധികം ഉയർത്തുകയും ചെയ്യാനാണ് ലക്ഷ്യം.

PF2 എന്ന പുതിയ ഹൈബ്രിഡ് പ്ലാറ്റ്‌ഫോവും ഹോണ്ട വികസിപ്പിക്കുന്നുണ്ട്. ഭാരം കുറഞ്ഞ ഈ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഭാവി ചെറുകിട, ഇടത്തരം മോഡലുകൾക്കായി ഉപയോഗിക്കും.

അതേസമയം, 2028ഓടെ അടുത്ത തലമുറ എഡിഎഎസ് (Advanced Driver Assistance Systems) സാങ്കേതികവിദ്യയും വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ 15ലധികം മോഡലുകളിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

You may also like