Home National‘കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു’; മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി

‘കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു’; മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി

by news_desk
0 comments

ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യുഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. സാമൂഹിക മാധ്യമമായ എക്സിലൂടെ (X) മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം.

“കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാവിധ പിന്തുണയും ഉറപ്പുനൽകുന്നു” – പ്രധാനമന്ത്രി കുറിച്ചു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആരോഗ്യകരമായ സഹകരണം പ്രതീക്ഷിക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദേശം. തലസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആശംസയെത്തിയത്.

WhatsApp Image 2026 05 18 at 12.44.57 PM

You may also like