Home Top Storiesബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ ഗാന്ധി; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ആവേശം

ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ ഗാന്ധി; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ആവേശം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ സമരവീര്യം പ്രകടിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധി ദേശീയപതാക വീശി.

ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാർക്ക് ആവേശം പകരുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

You may also like