Home Sportsഅര്‍ജുന്റെ അരങ്ങേറ്റം: ക്ഷമയും കഠിനാധ്വാനവും പ്രശംസിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

അര്‍ജുന്റെ അരങ്ങേറ്റം: ക്ഷമയും കഠിനാധ്വാനവും പ്രശംസിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

by news_desk1
0 comments

ഐപിഎല്‍ 2026ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ  ടീമിനായി ആദ്യ മത്സരം കളിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് അഭിനന്ദനവുമായി പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ  സച്ചിന്‍ തെണ്ടുല്‍ക്കര്‍. മകന്റെ പ്രകടനത്തെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിന്‍ പങ്കുവെച്ച സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെയാണ് അര്‍ജുന്‍ ലഖ്‌നൗവിനായി ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. മികച്ച ഫോമിലായിരുന്ന പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്. ഫീല്‍ഡിങ്ങിലും ശ്രദ്ധേയമായ ക്യാച്ച് സ്വന്തമാക്കിയ താരം ബാറ്റിങ്ങില്‍ അഞ്ച് റണ്‍സും നേടി.

മകന്റെ യാത്രയെ കുറിച്ച് പ്രതികരിച്ച സച്ചിന്‍, അവസരം ലഭിക്കുന്നതുവരെ ക്ഷമയോടെ കാത്തുനിന്നതും തുടര്‍ച്ചയായി പരിശ്രമിച്ചതും അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞു. കഴിവിനൊപ്പം ക്ഷമയും ക്രിക്കറ്റില്‍ നിര്‍ണായകമാണെന്നും അര്‍ജുന്‍ രണ്ടും മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

“സ്വന്തം കഴിവില്‍ വിശ്വാസം പുലര്‍ത്തി നീ ശാന്തമായി കഠിനാധ്വാനം തുടര്‍ന്നു. അവസരം ലഭിക്കുന്നതുവരെ കാത്തിരുന്നു. ക്രിക്കറ്റ് പലപ്പോഴും കഴിവിനൊപ്പം ക്ഷമയും പരീക്ഷിക്കുന്ന കളിയാണ്. ആ പരീക്ഷണവും നീ വിജയകരമായി മറികടന്നു,” എന്നായിരുന്നു സച്ചിന്റെ കുറിപ്പ്.

അര്‍ജുന്റെ ഐപിഎല്‍ അരങ്ങേറ്റ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നതിനിടെ, പിതാവിന്റെ അഭിനന്ദനവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

You may also like