Home Keralaആർത്തവാവധിയും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് വേണം; സ്കൂളുകളിലെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു

ആർത്തവാവധിയും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് വേണം; സ്കൂളുകളിലെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്‌യു

by news_desk1
0 comments

കെഎസ്‌യു. ആർത്തവാവധി, വൃത്തിയുള്ള ശൗചാലയങ്ങൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ആരോഗ്യസൗകര്യങ്ങൾ എന്നിവ പരസ്പര വിരുദ്ധമല്ലെന്നും ഒരുമിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

ആർത്തവം ലജ്ജിക്കാനോ മറച്ചുവെക്കാനോ ഉള്ള വിഷയമല്ലെന്നും സ്ത്രീകളുടെ സ്വാഭാവിക ജൈവിക പ്രക്രിയയാണെന്നും അവർ ചൂണ്ടിക്കാട്ടി. പനി, മൈഗ്രെയ്ൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവധി അനുവദിക്കുന്ന സമൂഹം, കടുത്ത ആർത്തവവേദനയും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വിദ്യാർഥിനികൾക്ക് അവധി നൽകുന്നതിനെ എതിർക്കുന്നതിൽ യുക്തിയില്ലെന്നും അവർ പറഞ്ഞു.

ആർത്തവാവധി എന്നത് എല്ലാ പെൺകുട്ടികളും നിർബന്ധമായും അവധി എടുക്കണമെന്നതല്ലെന്നും ആവശ്യമുള്ളവർക്ക് ഉപയോഗിക്കാനുള്ള ഒരു അവകാശവും അവസരവുമാണെന്നും ആൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. ഒരു പൊതുനയം രൂപപ്പെടുത്തുമ്പോൾ വ്യത്യസ്ത അനുഭവങ്ങളും ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാർഥിനികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത്തരം പദ്ധതികൾ നടപ്പാക്കേണ്ടതെന്നും, ആർത്തവവുമായി ബന്ധപ്പെട്ട സാമൂഹിക മുൻവിധികളും തെറ്റിദ്ധാരണകളും മാറേണ്ട സമയമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ സ്കൂളുകളിൽ ആർത്തവാവധി നടപ്പാക്കാനുള്ള തീരുമാനം വിദ്യാർഥിനികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള പുരോഗമനപരമായ നടപടിയാണെന്നും കെഎസ്‌യു വിലയിരുത്തി.

You may also like