ദില്ലി: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബബ്ലു എന്നയാളാണ് കേസിൽ പിടിയിലായത്.
കാണാതായ പെൺകുട്ടിയുടെ മൃതദേഹം ദില്ലിയിലെ മെഹ്‌റോളി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടിയും കുടുംബവും നഗരത്തിലെ ഫുട്പാത്തിൽ താമസിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് വ്യാപകമായ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് വലിയ ദുഃഖവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

