Home Keralaഎഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് അക്ഷരപ്പിശക്; ‘Kerala’യ്ക്ക് പകരം ‘Kaaralam’, വീഡിയോ വൈറൽ

എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് അക്ഷരപ്പിശക്; ‘Kerala’യ്ക്ക് പകരം ‘Kaaralam’, വീഡിയോ വൈറൽ

by news_desk1
0 comments

കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുത്ത സംസ്ഥാന വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമ്മിറ്റ് വേദിയിലെ ബോർഡിൽ ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകാണ് ചർച്ചയായത്.

വൈറലായ വീഡിയോയിൽ മന്ത്രി ‘Kerala’ എന്നതിന് പകരം ‘Kaaralam’ എന്നാണ് എഴുതിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, മന്ത്രിക്ക് പിന്നിൽ നിന്നൊരാൾ പറഞ്ഞുകൊടുക്കുന്ന വാക്കുകൾ ബോർഡിൽ ഇംഗ്ലീഷിൽ എഴുതുന്നതാണ് കാണുന്നത്. മലയാളത്തിലാണോ ഇംഗ്ലീഷിലാണോ എഴുതേണ്ടതെന്ന് ചോദിച്ച ശേഷമാണ് മന്ത്രി എഴുതിത്തുടങ്ങിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, മന്ത്രിക്ക് സംഭവിച്ച അക്ഷരപ്പിശക് രാഷ്ട്രീയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ അനുകൂലിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.

You may also like