Home Keralaവീട്ടിലെ രഹസ്യ അറയിൽ വൻ ഹാൻസ് ശേഖരം; 6,400 പാക്കറ്റുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

വീട്ടിലെ രഹസ്യ അറയിൽ വൻ ഹാൻസ് ശേഖരം; 6,400 പാക്കറ്റുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

by news_desk1
0 comments

വയനാട്: ബത്തേരി ദൊട്ടപ്പകുളത്ത് വീട്ടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വൻ ഹാൻസ് ശേഖരം പൊലീസ് പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 6,400 പാക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്.

പത്തോളം ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ അലമാര വെച്ച് മറച്ച നിലയിൽ നിർമ്മിച്ചിരുന്ന രഹസ്യ അറയിലാണ് ലഹരി ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുകയും വൻ ലഹരി ശേഖരം കണ്ടെത്തുകയും ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like