Home Kerala‘കോൺഗ്രസിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും’; പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്ന് കെ.സി. വേണുഗോപാൽ

‘കോൺഗ്രസിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും’; പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്ന് കെ.സി. വേണുഗോപാൽ

by news_desk1
0 comments

ആലപ്പുഴ: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തിൽ സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് വലിയ പ്രശ്നമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായഭിന്നതകൾ രമ്യമായി പരിഹരിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ടുപോകുന്നതെന്നും എല്ലാ എതിർ അഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നുവെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയാറായതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ വലിയ തലത്തിലേക്കുള്ള പ്രശ്നമായി മാറില്ലെന്നും നേതാക്കൾ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ ആവർത്തിച്ചു. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like