Home Keralaഅനസ്തേഷ്യയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

അനസ്തേഷ്യയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

by news_desk1
0 comments

കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശിയായ സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.

പയ്യന്നൂരിലെ ബി.എം.എച്ച് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. കളിക്കുന്നതിനിടെ ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടുന്നതിനായാണ് കുട്ടിക്ക് അനസ്തേഷ്യ നൽകിയത്.

സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദേവാൻഷ് കുടുംബത്തിന് ജനിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.

You may also like