Home Top Storiesപ്ലീഡർ നിയമന വിവാദം; ‘വിവാദ പേരുകൾ നിർദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ’, മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വിമർശനം

പ്ലീഡർ നിയമന വിവാദം; ‘വിവാദ പേരുകൾ നിർദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ’, മുഖ്യമന്ത്രിക്കെതിരെ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വിമർശനം

by news_desk1
0 comments

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർമാരുടെ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ റഹ്മാൻ. സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ നൽകിയ പട്ടികയാണ് സർക്കാരിന് കൈമാറിയതെന്നും വിവാദത്തിലായ ശരത്തിന്റെയും ജയോണ ജെയിംസിന്റെയും ഉൾപ്പെടെയുള്ള പേരുകൾ നിർദേശിച്ചത് അനൂപ് വി നായറാണെന്നും അദ്ദേഹം ആരോപിച്ചു.

അനൂപ് വി നായർ നൽകിയ പേരുകൾ അതേപടി സമർപ്പിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയതെന്നും, വിവാദമുണ്ടായപ്പോൾ അതിന്റെ മുഴുവൻ പഴിയും സംഘടനയുടെ മേൽ ചുമത്തുകയാണെന്നും അഡ്വ. പി കെ റഹ്മാൻ വിമർശിച്ചു. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം നിരന്തരം ഒഴിവാക്കിയെന്നും കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പ്ലീഡർ നിയമനങ്ങളിൽ സംഘിവൽക്കരണമുണ്ടെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു. എബിവിപിയുടെ സജീവ പ്രവർത്തകനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചെന്നാണ് പാർട്ടി വിമർശനം.

ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ മുൻ എസ്എഫ്ഐ നേതാവിനെ പ്ലീഡറാക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെഎസ്‌യു പ്രവർത്തകരെ നിരന്തരം ആക്രമിച്ച സംഘത്തിൽപ്പെട്ടയാളെ പ്ലീഡറാക്കിയ നടപടി തിരുത്തണമെന്നും, എസ്എഫ്ഐക്കാരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ജയോണ തോമസിനെ പ്ലീഡറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. 2015 മുതൽ 2019 വരെ തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ജയോണയെന്നാണ് ആ കാലഘട്ടത്തിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷൻമാർ ഉൾപ്പെടെ ഒപ്പുവെച്ച പരാതിയിൽ പറയുന്നത്

You may also like