Home Keralaഅടിവസ്ത്രത്തിൽ പ്രത്യേക അറ; പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത് രണ്ട് കോടിയോളം വിലവരുന്ന സ്വർണം, കോഴിക്കോട് സ്വദേശി പിടിയിൽ

അടിവസ്ത്രത്തിൽ പ്രത്യേക അറ; പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത് രണ്ട് കോടിയോളം വിലവരുന്ന സ്വർണം, കോഴിക്കോട് സ്വദേശി പിടിയിൽ

by news_desk1
0 comments

കൊച്ചി: അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജംഷിദാണ് പിടിയിലായത്.

അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. പരിശോധനയ്ക്കിടെ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണ മിശ്രിതം ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പേസ്റ്റ് രൂപത്തിലുള്ള മിശ്രിതത്തിൽ നിന്ന് 24 കാരറ്റ് 1,246 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കൂടാതെ, 100.21 ഗ്രാം തൂക്കമുള്ള രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

പിടിച്ചെടുത്ത സ്വർണത്തിന്റെ ആകെ വിപണി മൂല്യം 1,97,22,653 രൂപ വരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like