Home Education/Careerകൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; BEL-ൽ ഡെപ്യൂട്ടി എഞ്ചിനീയർ ഒഴിവുകൾ

കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; BEL-ൽ ഡെപ്യൂട്ടി എഞ്ചിനീയർ ഒഴിവുകൾ

by news_desk1
0 comments

കൊച്ചി: എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കൊച്ചിയിൽ ജോലി അവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 14 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.

ഒഴിവുകൾ

  • ഇലക്ട്രോണിക്സ്: 6
  • മെക്കാനിക്കൽ: 3
  • കമ്പ്യൂട്ടർ സയൻസ്: 5

യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ (ECE/Mech/CS) ഫുൾടൈം B.E./B.Tech ബിരുദം ഉണ്ടായിരിക്കണം. ജനറൽ, EWS, OBC വിഭാഗക്കാർക്ക് ഫസ്റ്റ് ക്ലാസും SC, ST, PwBD വിഭാഗക്കാർക്ക് പാസ് ക്ലാസും നിർബന്ധമാണ്. പ്രവൃത്തിപരിചയമില്ലാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.

പ്രായപരിധി

ജനറൽ, EWS വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി 28 വയസ്സാണ്. OBC (NCL) വിഭാഗക്കാർക്ക് 3 വർഷവും SC/ST വിഭാഗക്കാർക്ക് 5 വർഷവും PwBD വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരെ ആദ്യം സ്ക്രീനിങ് നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന് 85 മാർക്കിന്റെ എഴുത്തുപരീക്ഷ നടക്കും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖവും ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 400 രൂപയും 18 ശതമാനം GSTയും ഉൾപ്പെടുന്നതാണ്. SBI Collect വഴി ഓൺലൈനായോ ബാങ്ക് ബ്രാഞ്ച് വഴിയോ ഫീസ് അടയ്ക്കാം. SC/ST/PwBD/എക്സ്-സർവീസ്മെൻ ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ BEL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://bel-india.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

You may also like