കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ദമ്പതികൾ. ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷാണ് പരാതി നൽകിയത്. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്.
പ്രസവശേഷമുള്ള ചികിത്സയ്ക്കിടെ സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുഞ്ഞ് ഒരു വർഷത്തോളം വേദന സഹിച്ചെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ ശരീരത്തിൽ നിന്നുള്ള സൂചി പുറത്തെടുത്തത്. സംഭവത്തിൽ മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.
പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
