3
തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന സ്ഥലത്ത് അപകടം. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ കായികമേളയ്ക്കായി മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോയതിനെ തുടർന്ന് പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റെന്നാണ് വിവരം.
കായികമേളയുടെ ഭാഗമായി നീന്തൽ, പവർ ലിഫ്റ്റിങ് അടക്കമുള്ള മത്സരങ്ങളാണ് തൃശൂരിൽ നടക്കുന്നത്. മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ശക്തമായ കാറ്റിലും മഴയിലും ഷീറ്റുകൾ പറന്നുപോയത്.
