Home Keralaഐഎഎസ് തലപ്പത്ത് തർക്കം: മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; നിർമലത്തിൽ പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യരുടെ പരാതി

ഐഎഎസ് തലപ്പത്ത് തർക്കം: മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; നിർമലത്തിൽ പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യരുടെ പരാതി

by news_desk1
0 comments

തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയെച്ചൊല്ലിയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തർക്കം രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിനായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചതായി റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലും പുതിയ പദ്ധതി ആരംഭിച്ചു.

തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള തർക്കമാണ് രണ്ട് പദ്ധതികൾക്ക് പിന്നിലെന്നാണ് ആക്ഷേപം. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പരിപാടിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് ‘ഐസി 100’ പദ്ധതി പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്.

പ്രിൻസിപ്പൽ ഡയറക്ടർക്ക് പദ്ധതിയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ട് പദ്ധതികൾ പ്രഖ്യാപിക്കേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്. അതേസമയം, ‘ഐസി 100’ പദ്ധതിയിൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് പ്രത്യേക പങ്കില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശവകുപ്പ് മുന്നോട്ടുവയ്ക്കുന്ന പദ്ധതികളുടെ നേതൃത്വവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായ അഭിപ്രായഭിന്നതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

You may also like