Home Keralaതിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി: കടക്കെണി മൂലമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി: കടക്കെണി മൂലമെന്ന് സംശയം

by news_desk
0 comments

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like