Home Keralaതലമുഴുവൻ മൂടി മെഡിക്കൽ ഷോപ്പിലെത്തി മോഷണം; സിസിടിവി പരിശോധിച്ചപ്പോൾ കുടുങ്ങിയത് മുൻ ജീവനക്കാരി

തലമുഴുവൻ മൂടി മെഡിക്കൽ ഷോപ്പിലെത്തി മോഷണം; സിസിടിവി പരിശോധിച്ചപ്പോൾ കുടുങ്ങിയത് മുൻ ജീവനക്കാരി

by news_desk1
0 comments

തിരുവനന്തപുരം: തലമുഴുവൻ മൂടി മെഡിക്കൽ ഷോപ്പിലെത്തി പൂട്ട് പൊളിച്ച് 1,85,800 രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരിയായ 28കാരി പിടിയിൽ. പോങ്ങുമ്മൂട് പഴയ റോഡ് ടി.സി. 6/2606 ദർശന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോനിഷയെ മെഡിക്കൽ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയായിരുന്നു കേശവദാസപുരത്തെ മെഡിക്കൽ ഷോപ്പിൽ മോഷണം നടന്നത്. ജീവനക്കാർ പോയതിനുപിന്നാലെ തലമുഴുവൻ മൂടിയെത്തിയ പ്രതി കടയുടെ പൂട്ട് പൊളിച്ച് പണം കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമായിരുന്നില്ലെങ്കിലും കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മോനിഷ നേരത്തേ മെഡിക്കൽ ഷോപ്പിന്റെ ഉള്ളൂർ ബ്രാഞ്ചിൽ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തിരിമറി നടത്തിയശേഷം കേശവദാസപുരം ബ്രാഞ്ചിലേക്ക് മാറിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. മോഷ്ടിച്ച പണത്തിൽ 1,72,000 രൂപയും കൃത്യത്തിന് ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

സൈബർസിറ്റി എ.സി.പി. എസ്.വൈ. സുരേഷിന്റെ മേൽനോട്ടത്തിൽ സി.ഐ. ഗിരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മോനിഷയെ റിമാൻഡ് ചെയ്തു.

You may also like