5
മൈസൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
മൈസൂരുവിൽ നടന്ന അപകടത്തിൽ ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം
