Home Top Storiesപിണറായി വിജയന്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

പിണറായി വിജയന്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. ഇതിനായി ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരുടേതുൾപ്പെടെയുള്ള അപ്പീലുകളും ബെഞ്ച് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകേണ്ടതുണ്ട്. സുപ്രീം കോടതിയിലെ വാദം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

You may also like