6
തൃശൂർ: തൃശ്ശൂർ തെക്കേ ഗോപുരനടയിൽ യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു (35) ആണ് കിണറ്റിൽ പതിച്ചത്. രാവിലെ 10:30-ഓടെയാണ് സംഭവം നടന്നത്. കിണറിന്റെ കൈവരിയിൽ ഇരിക്കവെ അബദ്ധത്തിൽ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ആഴമേറിയ കിണറ്റിലേക്ക് വീണ ബാബുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും ചേർന്ന് അത്യാധുനിക സജ്ജീകരണങ്ങളോടെ സംയുക്ത തെരച്ചിൽ ഊർജ്ജിതമായി നടത്തിവരികയാണ്.
