ഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ചെന്നിത്തല, മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎല്‍എമാരുടെ പിന്തുണ നേടാന്‍ മത്സരമൊന്നുമില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിനാണെന്നും വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടിയെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ശരിയായ സമയത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നടപടികള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കി. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് നേതാക്കള്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. കെ സി വേണുഗോപാല്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ചെന്നിത്തലയും ഏകദേശം 25 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കുന്നു. വി ഡി സതീശൻ സമാന പിന്തുണ പ്രതീക്ഷിക്കുന്നതായി സൂചനകളുണ്ട്.
ഇതിനിടെ എഐസിസി നിരീക്ഷകരായ മുകുല്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുമ്പ് എംഎല്‍എമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

