Home Keralaഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ; നോഡൽ ഓഫീസറുടെ ചുമതല ആർ. നിശാന്തിനിക്ക്

ഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ; നോഡൽ ഓഫീസറുടെ ചുമതല ആർ. നിശാന്തിനിക്ക്

by news_desk1
0 comments

തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക് നൽകി. നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെ തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്.

ലഹരിസംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 9,200ലധികം പേരെ അറസ്റ്റ് ചെയ്യുകയും 7,000ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 100 കോടിയിലധികം രൂപ വിലവരുന്ന രാസലഹരിയും പിടിച്ചെടുത്തു.

രണ്ടാംഘട്ടം ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക. കൊറിയർ വഴി ലഹരി അയക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സ്വകാര്യ കൊറിയർ കമ്പനികൾ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like