Home Localവീണ്ടും കാട്ടാന ആക്രമണം; മലമ്പുഴയിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; മലമ്പുഴയിൽ മധ്യവയസ്‌കന് ദാരുണാന്ത്യം

by news_desk1
0 comments

പാലക്കാട്: മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. പുലർച്ചെ വീടിന് സമീപം കിടന്നുറങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.

പുലർച്ചെ 3.50 ഓടെ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലായിരുന്നു സംഭവം. ചന്ദ്രനൊപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആനയുടെ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് ആക്രമണം നടക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് പറഞ്ഞു. സമീപ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.

വീട്ടിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയായിരുന്നു ചന്ദ്രനും സുഹൃത്തുക്കളും കിടന്നുറങ്ങിയിരുന്നത്. സംഭവത്തിന് പിന്നാലെ മേഖലയിൽ വ്യാപക പരിശോധന തുടരുകയാണെന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായിരുന്ന ചന്ദ്രന്റെ മരണത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.

You may also like