Home Keralaഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിൽ തള്ളി; പ്രതി പശ്ചിമബംഗാൾ സ്വദേശി

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിൽ തള്ളി; പ്രതി പശ്ചിമബംഗാൾ സ്വദേശി

by news_desk1
0 comments

പാലക്കാട്: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പശ്ചിമബംഗാൾ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു.

ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് ഇന്നലെയായിരുന്നു.

പ്രദേശത്ത് പശുവിനെ മേയ്ക്കാൻ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ആദ്യ ചാക്ക് തുറന്നുനോക്കിയപ്പോൾ ശരീരഭാഗങ്ങളാണെന്ന് മനസിലായതോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതശരീരങ്ങൾക്ക് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കായിരുന്നു മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

You may also like