Home Education/Careerഐടിഐ കഴിഞ്ഞവർക്ക് സുവർണാവസരം; ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 അപ്രന്റീസ് ഒഴിവുകൾ

ഐടിഐ കഴിഞ്ഞവർക്ക് സുവർണാവസരം; ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 അപ്രന്റീസ് ഒഴിവുകൾ

by news_desk1
0 comments

ഐടിഐ യോഗ്യതയുള്ളവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റിൽ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അവസരം. 2026-27 വർഷത്തേക്കുള്ള പരിശീലനത്തിനായി ആകെ 380 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 ആണ്.

ഒഴിവുകളുടെ വിവരങ്ങൾ

  • ഫിറ്റർ – 125
  • വെൽഡർ – 115
  • കോപ്പ (സിഒപിഎ) – 45
  • ഇലക്ട്രീഷ്യൻ – 30
  • ടർണർ – 20
  • മെഷിനിസ്റ്റ് – 20
  • മോട്ടോർ മെക്കാനിക് – 12
  • ഇൻസ്ട്രുമെന്റ് മെക്കാനിക് – 7
  • മെക്കാനിക് ആർ ആൻഡ് എസി – 6

സ്റ്റൈപന്റ്

ഫിറ്റർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മോട്ടോർ മെക്കാനിക്, ആർ ആൻഡ് എസി എന്നീ ട്രേഡുകളിലെ അപ്രന്റീസുമാർക്ക് പ്രതിമാസം 11,040 രൂപ സ്റ്റൈപന്റ് ലഭിക്കും.

വെൽഡർ, കോപ്പ ട്രേഡുകളിലെ അപ്രന്റീസുമാർക്ക് പ്രതിമാസം 10,560 രൂപയാണ് സ്റ്റൈപന്റ്.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി അംഗീകൃത റെഗുലർ ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാകുക. വെൽഡർ ട്രേഡിന് എൻസിവിടി യോഗ്യത മാത്രമാണ് അംഗീകരിക്കുക.

പ്രായപരിധി: 2025 ജൂലൈ 1 അനുസരിച്ച് 18 മുതൽ 27 വയസ്സ് വരെ. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി (നോൺ ക്രീമി ലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ആദ്യം കേന്ദ്ര ഗവൺമെന്റിന്റെ www.apprenticeshipindia.gov.in (RDSDE/NAPS) പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

അതിനുശേഷം ബി.എച്ച്.ഇ.എൽ തിരുച്ചിറപ്പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://trichy.bhel.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://trichy.bhel.com/tms/app_pro/index.jsp

You may also like