Home Kerala‘ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് കരുതി പിണറായിയെയും വേട്ടയാടണോ?’;ചാണ്ടി ഉമ്മൻ

‘ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന് കരുതി പിണറായിയെയും വേട്ടയാടണോ?’;ചാണ്ടി ഉമ്മൻ

by news_desk1
0 comments

കോട്ടയം: ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന്റെ പേരിൽ പിണറായി വിജയനെയും വേട്ടയാടേണ്ടതില്ലെന്നും സിഎംആർഎൽ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, എന്നാൽ തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടാനും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ സർക്കാർ നടപടിയിൽ നേതൃത്വം വ്യക്തത വരുത്തണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടനും കെ. സുധാകരനും നടത്തിയ പ്രതികരണങ്ങൾ താനുൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, ആരെയും വേട്ടയാടുന്ന രീതി കോൺഗ്രസിനില്ല. ഉമ്മൻചാണ്ടിയെ കള്ളക്കഥകൾ സൃഷ്ടിച്ചും ഒരു പരാതി എഴുതി വാങ്ങിയും പ്രതികാരബുദ്ധിയോടെയാണ് മുൻ സർക്കാർ വേട്ടയാടിയതെന്ന് അദ്ദേഹം ആരോപിച്ചു. അന്ന് വേട്ടയാടിയവർ ഇന്ന് മറുവശത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോയാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. അതിന് സർക്കാർ സമയമെടുത്താലും പ്രശ്നമില്ല. തനിക്ക് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും എല്ലാവരും പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം നിയമത്തിനനുസരിച്ച് മുന്നോട്ടുപോകുമ്പോൾ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന സർക്കാർ നിലപാടിനെ പിന്തുണച്ച അദ്ദേഹം, കോൺഗ്രസ് മനുഷ്യത്വമുള്ള പാർട്ടിയാണെന്നും അതാണ് സിപിഎമ്മിൽനിന്നുള്ള വ്യത്യാസമെന്നും കൂട്ടിച്ചേർത്തു.

You may also like