Home WORLD CUP 26പോരാട്ടം 1-1 സമനിലയിൽ; ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും ലോകകപ്പിൽ നേരിയ പ്രതീക്ഷ

പോരാട്ടം 1-1 സമനിലയിൽ; ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും ലോകകപ്പിൽ നേരിയ പ്രതീക്ഷ

by news_desk
0 comments

ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും സമനില ആശ്വാസം. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞതോടെ ലോകകപ്പിലെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നേരിയ തോതിലെങ്കിലും നിലനിർത്താൻ ഇരുവർക്കുമായി. മത്സരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ മിഷേൽ സാദിയയിലൂടെ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം ലീഡെടുത്തത്. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് തെബോഹോ മൊകോന ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ സമനില സമ്മാനിക്കുകയായിരുന്നു.

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വ്യക്തമായ ആധിപത്യം. നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ചെക്ക് പ്രതിരോധം ഭേദിച്ച് ഗോളിലേക്കുള്ള വഴി തുറക്കാൻ അവർക്ക് ഏറെ പാടുപെടേണ്ടി വന്നു. കളിയിലുടനീളം 17 ഷോട്ടുകളാണ് ദക്ഷിണാഫ്രിക്ക ഉതിർത്തത്. മറുഭാഗത്ത് കൗണ്ടർ അറ്റാക്കുകളുമായി കളംനിറഞ്ഞ ചെക്ക് റിപ്പബ്ലിക് 12 ഷോട്ടുകളും പായിച്ചു.

നിലവിൽ ഗ്രൂപ്പ് എ-യിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ് ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയുമുള്ളത്. കളിച്ച രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ തോൽക്കുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്ത ഇരുടീമുകൾക്കും ഒരോ പോയിന്റ് മാത്രമാണുള്ളത്. ഈ ഗ്രൂപ്പിൽ നിന്ന് മെക്‌സിക്കോ ഒന്നാം സ്ഥാനത്തും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുമായി മുന്നേറുകയാണ്. അടുത്ത മത്സരങ്ങളിൽ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ ഇരുടീമുകൾക്കും ഇനി അടുത്ത റൗണ്ടിലേക്ക് സാധ്യതയുള്ളൂ.

You may also like