Home Keralaഓപ്പറേഷൻ തൂഫാന് അമിത് ഷായുടെ പ്രശംസ; കേരളത്തിന് കൂടുതൽ കേന്ദ്രസഹായം ഉറപ്പെന്ന് രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാന് അമിത് ഷായുടെ പ്രശംസ; കേരളത്തിന് കൂടുതൽ കേന്ദ്രസഹായം ഉറപ്പെന്ന് രമേശ് ചെന്നിത്തല

by news_desk1
0 comments

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെ കേരളം നടപ്പാക്കിയ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചതായി രമേശ് ചെന്നിത്തല. പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം നൽകുമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായും ചെന്നിത്തല അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയർത്തുന്നതും ചർച്ചയായതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി ലഹരിമാഫിയക്കെതിരെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ ഈ പദ്ധതിയുമായി ഏകോപിപ്പിച്ച് നടപ്പാക്കും. ലഹരിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി കേരളത്തിന് കേന്ദ്രസഹായം ലഭ്യമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശവും കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. പൂജപ്പുരയുമായി ബന്ധപ്പെട്ട് പുതിയ ഓപ്പൺ ജയിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും കൈമാറി. സംസ്ഥാന പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിനാവശ്യമായ പദ്ധതികളും കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

You may also like