Home Keralaഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യൽ ജിപിയായി കെ. ആർ. സുനിൽ; കെ. ബി. പ്രദീപ് ഒഴിഞ്ഞ ഒഴിവിൽ നിയമനം

ഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യൽ ജിപിയായി കെ. ആർ. സുനിൽ; കെ. ബി. പ്രദീപ് ഒഴിഞ്ഞ ഒഴിവിൽ നിയമനം

by news_desk1
0 comments

കൊച്ചി: ഹൈക്കോടതിയിലെ പുതിയ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി (ജിപി) അഡ്വ. കെ. ആർ. സുനിലിനെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. കെ. ബി. പ്രദീപ് കുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ ജിപിയായി നിയമിച്ചതിനെ തുടർന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കെ. ബി. പ്രദീപ് കുമാറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മലബാർ ദേവസ്വം സ്റ്റാൻഡിംഗ് കൗൺസിലായി പ്രവർത്തിച്ചിരുന്ന കെ. ആർ. സുനിൽ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.

You may also like