Home Kerala6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട

6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട

by news_desk1
0 comments

കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 ടൈഡോൾ ഗുളികകളും 20 നൈട്രാസെപം ഗുളികകളും പിടിച്ചെടുത്തത്. ഉച്ചയ്ക്ക് 2.20ഓടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലെ ഇടറോഡിൽ നിന്നാണ് ലഹരി ഗുളികകളുമായി പ്രതിയെ പിടികൂടിയത്.

കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ഷെഫീഖ് ബി, ദിലീപ് കുമാർ പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മിനേഷ്യസ്, ബിനുലാൽ എസ്, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) സന്തോഷ് കുമാർ ജി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

You may also like