Home Keralaചരിത്രനേട്ടവുമായി ഫാത്തിമ തഹ്ലിയ; ലീഗിന്റെ ആദ്യ വനിത എംഎൽഎയായി നിയമസഭയിലേക്ക്

ചരിത്രനേട്ടവുമായി ഫാത്തിമ തഹ്ലിയ; ലീഗിന്റെ ആദ്യ വനിത എംഎൽഎയായി നിയമസഭയിലേക്ക്

by news_desk1
0 comments

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഫാത്തിമ തഹ്ലിയ, മുസ്ലിം ലീഗിന്റെ ആദ്യ വനിത എംഎൽഎ എന്ന നേട്ടമാണ് സ്വന്തമാക്കിയത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച ഫാത്തിമ തഹ്ലിയ, ജനങ്ങൾ നൽകിയ വിശ്വാസം വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നും മണ്ഡലത്തിനും സംസ്ഥാനത്തിനും വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞു.

“വളരെ സന്തോഷമുണ്ട്. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനാണ് ഇനി ശ്രമം,” എന്നാണ് ഫാത്തിമ തഹ്ലിയയുടെ പ്രതികരണം.

ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വനിതാ പ്രാതിനിധ്യത്തിന് പുതിയ വഴിത്തിരിവായി ഈ വിജയം വിലയിരുത്തപ്പെടുന്നു. പേരാമ്പ്ര മണ്ഡലത്തിലെ ജനവിധിയിലൂടെ നിയമസഭയിലെത്തുന്ന ഫാത്തിമ തഹ്ലിയ, വനിതാ ശാക്തീകരണത്തിന്റെയും രാഷ്ട്രീയ പങ്കാളിത്തത്തിന്റെയും പുതിയ പ്രതീകമായും ശ്രദ്ധ നേടുകയാണ്.

You may also like