Home Keralaബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും അന്വേഷണം; സിബിഐ വാദങ്ങൾ തള്ളി ഹൈക്കോടതി

ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും അന്വേഷണം; സിബിഐ വാദങ്ങൾ തള്ളി ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് നിർണായക നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് ജി. ഗിരീഷാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. കേസിൽ പുതിയ അന്വേഷണ നടപടികൾക്ക് കോടതി ഉത്തരവ് വഴിയൊരുക്കിയിരിക്കുകയാണ്.

You may also like