തിരുവനന്തപുരം: സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക! ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) തസ്തികയിലേക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയിൽ നിന്ന് പ്ലസ്ടുവായി ഉയർത്താൻ നടപടികൾ ആരംഭിച്ചു. യോഗ്യതയ്ക്കൊപ്പം ശമ്പള സ്കെയിലും ഉയർത്താനുള്ള നീക്കമുണ്ടെന്നാണ് സൂചന.
പി.എസ്.സിയുടെ അടുത്ത വിജ്ഞാപനം മുതൽ പുതിയ യോഗ്യതാ വ്യവസ്ഥ നടപ്പാക്കാനാണ് ആലോചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂളുകളിൽ ഭേദഗതി വരുത്തിവരികയാണ്.
അതേസമയം, നിലവിലുള്ള റാങ്ക് പട്ടികയെ ബാധിക്കാത്ത രീതിയിൽ മാറ്റം നടപ്പാക്കാനാണ് തീരുമാനം. പുതിയ യോഗ്യതാ വ്യവസ്ഥ നിലവിൽ വന്നാൽ വരാനിരിക്കുന്ന എൽഡിസി നിയമനങ്ങൾക്ക് പ്ലസ്ടു അടിസ്ഥാന യോഗ്യതയാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച തുടർനടപടികൾ പൂർത്തിയാകുന്നതോടെ പി.എസ്.സി വിജ്ഞാപനത്തിലെ വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
