Home Sportsസിക്സറുകളുടെ ‘അർധസെഞ്ചുറി’; ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവംശി

സിക്സറുകളുടെ ‘അർധസെഞ്ചുറി’; ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവംശി

by news_desk1
0 comments

ജയ്പൂർ: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഒരൊറ്റ ഐപിഎൽ സീസണിൽ 50 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇനി ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ ഐപിഎൽ സിക്സർ റെക്കോർഡിലേക്കാണ്.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ തകർപ്പൻ പ്രകടനം. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 220 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനുവേണ്ടി വൈഭവ് വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവെച്ചു. വെറും 38 പന്തുകളിൽ നിന്ന് ഏഴ് ഫോറും പത്ത് സിക്സറും ഉൾപ്പെടെ 93 റൺസാണ് താരം നേടിയത്. വൈഭവിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തിൽ രാജസ്ഥാൻ അനായാസ ജയം സ്വന്തമാക്കി.

ഇതിന് മുൻപ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അഭിഷേക് ശർമയുടെ ഒരു സീസണിലെ 42 സിക്സറുകളുടെ ഇന്ത്യൻ റെക്കോർഡ് വൈഭവ് മറികടന്നിരുന്നു. ലക്നൗവിനെതിരായ മത്സരത്തിന് മുൻപ് 43 സിക്സറുകളായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തിനിടെ മായങ്ക് യാദവിനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയാണ് വൈഭവ് സീസണിലെ 50 സിക്സർ നേട്ടം പിന്നിട്ടത്.

ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് 53 സിക്സറുകളാണ് വൈഭവ് സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡിലേക്കാണ് ഇനി യുവതാരത്തിന്റെ കണ്ണ്.

You may also like