കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം കോഴിക്കോട്) അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും
ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവർക്ക് കുറഞ്ഞത് 2 വർഷത്തെ ക്ലറിക്കൽ ഡ്യൂട്ടി/ഓഫീസ് അഡ്മിനിസ്ട്രേഷൻ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് കുറഞ്ഞത് 3 വർഷത്തെ ക്ലറിക്കൽ ഡ്യൂട്ടി/ഓഫീസ് അഡ്മിനിസ്ട്രേഷൻ പ്രവൃത്തിപരിചയം വേണം.
എം.എസ്. ഓഫീസ് (വേഡ്, എക്സൽ, പവർപോയിന്റ്), ഇന്റർനെറ്റ് ഉപയോഗം, സൂം ഉൾപ്പെടെയുള്ള ഓൺലൈൻ മീറ്റിങ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
ശമ്പളം
പ്രതിമാസം 24,300 രൂപയാണ് ഏകീകൃത പ്രതിഫലം. ഇതിൽ 300 രൂപ ടെലിഫോൺ അലവൻസും ഉൾപ്പെടുന്നു.
പ്രായപരിധി
പരമാവധി പ്രായം 35 വയസ്.
നിയമന കാലാവധി
ആദ്യ ഘട്ടത്തിൽ 6 മാസത്തേക്കാണ് കരാർ നിയമനം. ജോലി ആവശ്യകതയും ഉദ്യോഗാർഥിയുടെ പ്രകടനവും അടിസ്ഥാനമാക്കി കരാർ കാലാവധി നീട്ടിയേക്കാം.
തെരഞ്ഞെടുപ്പ് രീതി
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വീഡിയോ കോൺഫറൻസ് മുഖേന അഭിമുഖം നടത്തും. അഭിമുഖത്തിന്റെ തീയതിയും സമയവും ഇ-മെയിൽ വഴി അറിയിക്കും.
അപേക്ഷിക്കേണ്ട വിധം
ഫോട്ടോ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സി.വി., ഒപ്പ് എന്നിവ നിർദേശിച്ച ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം. സെപ്റ്റംബർ 16നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷയും കൂടുതൽ വിവരങ്ങളും ലഭിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
https://webapps.iimk.ac.in/jobportal/vacancy_details
