വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഊരാളുങ്കലും കിഫ്കോണും ചേർന്നുള്ള സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്.
പൂർണ്ണമായും നിർമാണം പൂർത്തിയായ വീടുകളെയാണ് പരിശോധനയ്ക്ക് ഉൾപ്പെടുത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുമുമ്പ് ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന നടത്തുക.
ആദ്യഘട്ടത്തിൽ ഊരാളുങ്കൽ അധികൃതർ പരിശോധന നടത്തും. തുടർന്ന് കിഫ്കോൺ സംഘത്തോടൊപ്പം സംയുക്ത പരിശോധനയും, അവസാനഘട്ടത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി പരിശോധനയും നടക്കും.
ടൗൺഷിപ്പിൽ ഇതുവരെ 308 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ താമസയോഗ്യമാക്കിയ 178 വീടുകൾക്കൊപ്പം മറ്റ് വീടുകളുടെ അനുബന്ധ നിർമാണ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

