Home Keralaകെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്നതായി ആരോപിക്കുന്ന സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കെ.സി. വേണുഗോപാലിനെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

അർജന്റീനയുടെ തോൽവിക്ക് പിന്നിൽ വരെ കെ.സി. വേണുഗോപാലാണെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സംഘടിത സൈബർ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും കെ. പ്രവീൺ കുമാർ ആരോപിച്ചു. പരാതിയിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

You may also like