Home National‘152 ചോദ്യപേപ്പർ ചോർന്നിട്ടും നടപടിയില്ല’; മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയെന്ന് രാഹുൽ ഗാന്ധി

‘152 ചോദ്യപേപ്പർ ചോർന്നിട്ടും നടപടിയില്ല’; മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയെന്ന് രാഹുൽ ഗാന്ധി

by news_desk1
0 comments

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നീറ്റ് ഉൾപ്പെടെ 152 ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കഠിനാധ്വാനം ചെയ്ത വിദ്യാർഥികളാണ് ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികൾക്ക് സർക്കാർ നൽകിയ മറുപടി ലാത്തിച്ചാർജായിരുന്നുവെന്നും, ഇന്നത്തെ സി.ജെ.പി. മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റെ നിലപാട് വിദ്യാർഥികളോടുള്ള അനീതിയാണെന്നും, പരീക്ഷാ ചോർച്ചകളിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് യുവജനങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം വിമർശിച്ചു.

You may also like