Home Top Storiesകോഴിക്കോട്ട് നിപ സ്ഥിരീകരണം;പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

കോഴിക്കോട്ട് നിപ സ്ഥിരീകരണം;പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

by news_desk1
0 comments

കോഴിക്കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് രോഗബാധ വ്യക്തമാക്കിയത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എം.ആര്‍.ഐ സ്‌കാന്‍ നടത്തിയതിനു പിന്നാലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലായ നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

രോഗിയില്‍നിന്ന് ശേഖരിച്ച സ്രവ സാമ്പിള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചു.

ആവശ്യമായ സാഹചര്യം ഉണ്ടായാല്‍ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You may also like