Home Keralaട്യൂഷന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി

ട്യൂഷന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി

by news_desk1
0 comments

പയ്യോളി: പയ്യോളിയില്‍ ട്യൂഷന് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി സ്വദേശിയായ നസീറിന്റെ മകന്‍ നിഹാന്‍ നസീര്‍ (17) ആണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് 12ഓടെ സൈക്കിളുമായി ട്യൂഷനിലേക്ക് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട നിഹാന്‍, പയ്യോളി നഗരസഭയ്ക്കടുത്ത് സൈക്കിള്‍ വച്ച് കൊയിലാണ്ടിയിലേക്ക് ബസില്‍ പോയതാണെന്നാണ് വിവരം. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥി എത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് നിഹാന്റെ വേഷം. വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9496442713, 9846331533 എന്നീ നമ്പറുകളിലോ പയ്യോളി പൊലീസിന്റെ 0496-2602034 എന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

You may also like