Home Nationalആശ്രമത്തിലേക്ക് മാറി പ്രശാന്ത് കിഷോർ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവിടെ നിന്നുള്ള പ്രവർത്തനം

ആശ്രമത്തിലേക്ക് മാറി പ്രശാന്ത് കിഷോർ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവിടെ നിന്നുള്ള പ്രവർത്തനം

by news_desk1
0 comments

പട്ന: ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയ-ജീവിതശൈലി തീരുമാനവുമായി രംഗത്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമത്തിൽ താമസിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു.

പട്നയിലെ നിലവിലെ താമസസ്ഥലം ഒഴിഞ്ഞതായും ഇനി ഐഐടി പട്നയ്ക്ക് സമീപമുള്ള ബിഹാർ നവനിർമ്മാൺ ആശ്രമമായിരിക്കും തന്റെ പ്രവർത്തനകേന്ദ്രവും താമസസ്ഥലവെന്നും പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനും സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്ന സൂചനയും അദ്ദേഹം നൽകി.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ജൻ സുരാജ് പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായിരുന്നില്ല. പല മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾക്ക് വിജയമെന്നതിലുപരി വോട്ട് വിഹിതത്തിലും തിരിച്ചടി നേരിടേണ്ടിവന്നു.

ഇതിന് പിന്നാലെ സംഘടനയെ പുനഃസംഘടിപ്പിക്കാനും അടിത്തറ ശക്തമാക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ആശ്രമ ജീവിതവും പുതിയ രാഷ്ട്രീയ ഇടപെടലുകളും വിലയിരുത്തപ്പെടുന്നത്.

You may also like